'വര്‍ഷ'യില്‍നിന്ന് 'മാതോശ്രീ'യിലേക്ക് മടങ്ങി ഉദ്ധവ് താക്കറെ
NewsNational

‘വര്‍ഷ’യില്‍നിന്ന് ‘മാതോശ്രീ’യിലേക്ക് മടങ്ങി ഉദ്ധവ് താക്കറെ

മുംബൈ: ബുധനാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍നിന്ന് കുടുംബ വീടായ ‘മാതോശ്രീ’യിലേക്ക് മടങ്ങിയെത്തി. വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്‌നാഥ ഷിന്‍ഡെ നടത്തിയ വികാരഭരിതമായ പ്രസംഗത്തിന് തൊട്ടുപിന്നാലെയായിരുന്നു ഉദ്ധവിന്റെ നീക്കം. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വലിയ ആള്‍ക്കൂട്ടം രാത്രി വൈകി മാതോശ്രീയില്‍ എത്തി. ഉദ്ധവ് താക്കറെ കോവിഡ് പോസിറ്റീവ് ആയെങ്കിലും കൃത്യമായ സന്ദേശം നല്‍കാനായിരുന്നു അദ്ദേഹം ഒദ്യോഗിക വസതിയൊഴിഞ്ഞത്.

താന്‍ രാജിവയ്ക്കാന്‍ തയ്യറാണെന്ന് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയായി രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയോടുള്ള ആദ്യപ്രതികരണമായി ഫെയ്‌സ്ബുക്ക് ലൈവില്‍ താക്കറെ പറഞ്ഞു. താന്‍ പടിയിറങ്ങാന്‍ തയ്യാറെന്നും എന്നാല്‍ അടുത്ത മുഖ്യമന്ത്രി ശിവേസേനയില്‍നിന്നായിരിക്കുമെന്ന് വാഗ്ദാനം ചെയ്യാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. തന്റെ നേതൃത്വത്തിലുള്ള സംഘമാണ് യഥാര്‍ഥ ശിവസസേനയെന്ന് അവകാശപ്പെടുന്ന ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ഇത് വെല്ലുവിളിയാണ്.

സേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള നിലവിലെ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചാലും വിമതരെ സംബന്ധിച്ചിടത്തോളും ഇത് അസാധ്യമാണ്. ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യാന്‍ തയ്യാറാകാതിരുന്നതോടെയാണ് ബിജെപിയുമായുള്ള ദീര്‍ഘകാല ബന്ധം ശിവസേന അവസാനിപ്പിച്ച് കോണ്‍ഗ്രസുമായും എന്‍സിപിയുമായും സഖ്യത്തിലേര്‍പ്പെട്ടത്.

സര്‍ക്കാര്‍ അകപ്പെട്ടിരുന്ന വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കാന്‍ ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുള്ള ഫോര്‍മുല ശരദ് പവാറും കോണ്‍ഗ്രസും മുന്‍പോട്ടുവച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇന്നലെ രാവിലെ ഷിന്‍ഡെയും ഒപ്പമുള്ളവരും ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്തയച്ച് നീക്കം ശക്തിപ്പെടുത്തിയിരുന്നു. നാലു സ്വതന്ത്രര്‍ ഉള്‍പ്പെടെ 34 എംഎല്‍എമാര്‍ തങ്ങളുടെ നേതാവായി ഏകനാഥ് ഷിന്‍ഡെയെ പ്രഖ്യാപിച്ചുള്ള കത്താണ് കൈമാറിയത്.

Related Articles

Post Your Comments

Back to top button