കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ; സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി
NewsKerala

കൊക്കൂൺ കോൺഫറൻസുകൾ 21 മുതൽ; സൈബർ കോൺഫറൻസിന് ഒരുങ്ങി കൊച്ചി

സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ വർക്ക്ഷോപ്പുകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രം​ഗത്തെ വിദ​ഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും.

23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും. ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. കേരള പോലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് ഐപിഎസ് സ്വാ​ഗതം പറയും. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ ഐപിഎസ്, വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ലോ ആന്റ് ഓർഡർ വിജയ്സാഖറേ ഐപിഎസ്, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ റിട്ട ഐഎഎസ്, സൗത്ത് സോൺ ഐജി പി. പ്രകാശ് ഐപിഎസ്, ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ​ഗുലിനെറോ ​ഗലാർസിയ, മരിയ പിലർ , ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നിവർ പങ്കെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. നാ​ഗരാജു ഐപിഎസ് നന്ദി പറയും.

Related Articles

Post Your Comments

Back to top button