കോയമ്പത്തൂര്‍ സ്ഫോടനം: 45 ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്ഡ്
NewsNational

കോയമ്പത്തൂര്‍ സ്ഫോടനം: 45 ഇടങ്ങളില്‍ ഒരേസമയം എന്‍ഐഎ റെയ്ഡ്

ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് 45 ഇടങ്ങളില്‍ ഒരേസമയം പരിശോധന. എന്‍ഐഎയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ പരിശോധന നടത്തുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം 21 ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ചെന്നൈയില്‍ അഞ്ചിടത്തും റെയ്ഡ് നടക്കുന്നുണ്ട്.

പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലാണ് പരിശോധന നടത്തിയതെന്നാണ് സൂചന. ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നാലിനാണ് കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നില്‍ സ്ഫോടനം നടന്നിരുന്നത്.

Related Articles

Post Your Comments

Back to top button