കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിലെ ഖാദി വീട് കലക്ടര്‍ സന്ദര്‍ശിച്ചു
KeralaNewsLocal News

കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിലെ ഖാദി വീട് കലക്ടര്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍: ഓണം ഖാദി മേളയോടനുബന്ധിച്ച് കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഒരുക്കിയ ഖാദിവീട് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. പ്രൊജക്റ്റ് ഓഫീസര്‍ ഐ.കെ. അജിത്കുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി. ഫാറൂഖ് എന്നിവര്‍ കലക്ടര്‍ക്കൊപ്പം ഖാദി വീട് സന്ദര്‍ശിച്ചു.പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ പുതിയ ആശയമായ ഖാദി വീടിന് കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഇന്നലെയാണ് തുടക്കമായത്.

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ അധ്യക്ഷനായിരുന്നു. ഖാദി തുണിത്തരങ്ങള്‍ കൊണ്ട് ഉത്പാദിപ്പിക്കുന്ന ഗുണമേന്മയോടു കൂടിയ വിവിധ തരം ഹോം ഫര്‍ണിഷിംഗ് ഉല്പന്നങ്ങളാണ് ഖാദി വീടിലൂടെ പരിചയപ്പെടുത്തുന്നത്. ഖാദി കര്‍ട്ടന്‍, ബോള്‍സ്റ്റര്‍, റൗണ്ട് കഷ്യന്‍, സ്‌ക്വയര്‍ കുഷ്യന്‍, ടേബിള്‍ മാറ്റ്, ടീ കോസ്റ്റര്‍, ബ്രഡ് ബാസ്‌കറ്റ്, പോട്ട് ഹോള്‍ഡര്‍, എ പ്രണ്‍, ബോര്‍ സസ്റ്റര്‍, തുടങ്ങിയ നീണ്ട നിര ഇക്കൂട്ടത്തിലുണ്ട്. ഖാദി ഉല്പന്നങ്ങള്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും ലഭ്യമാകും. 7907436459 എന്ന നമ്പറില്‍ വിളിച്ചാല്‍ ഏതിനം ഖാദി വസ്ത്രങ്ങളെക്കുറിച്ചുമുള്ള അറിവ് ലഭിക്കും.

Related Articles

Post Your Comments

Back to top button