
കൊച്ചി: ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്കൂട്ടറില്‍ പട്രോളിംഗിന് പോകുന്ന പോലീസുകാര്‍ക്ക് ഹെല്‍മെറ്റ് ഉപയോഗിക്കാനുള്ള നിര്‍ദേശം നല്‍കും. പട്രോളിംഗിനിറങ്ങിയ പോലീസുകാരുടെ വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തു എവിടെയും ഹോവര്‍ ബോര്‍ഡ് യാത്ര ചെയുന്ന പോലീസ് അതിന്റെ കൂടെ ഒരു ഹെല്‍മെറ്റും ധരിക്കാറുണ്ട് , തല കുത്തി വീഴാന്‍ നല്ല ചാന്‍സ് ഉള്ള കളി ആണ് മാമാ. നാട്ടുകാരെ ബൈക്ക് ഓടിക്കല്‍ ഉപദേശം നല്കി വിഡിയോ ഇടുന്ന, വഴിയില്‍ നിന്നും ഫൈന്‍ ഇടുന്ന മാമന്മാര് ആ ഉപദേശത്തിന്റെ കൂടെ ഈ വീഡിയോ കൂടെ ഇട്ടു എന്ത് സന്ദേശം ആണ് ജനത്തിന് നല്‍കുന്നത് , ഹോവര്‍ ബോര്‍ഡ് പോലീസ് എന്ന് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ തലയില്‍ ഹെല്‍മെറ്റ് ഇല്ലാത്തതു നമ്മുടെ മാമന്മാര്‍ക്കു മാത്രം ആണ് കേട്ടോ. എന്നായിരുന്നു കമന്റ്. പിന്നാലെ കേരള പോലീസിന്റെ മറുപടിയെത്തുകയായിരുന്നു. ‘തീര്‍ച്ചയായും ഹെല്‍മെറ്റ് ഉപയോഗിക്കാനുള്ള നിര്‍ദേശം നല്‍കും’.
അതേസമയം ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്
ഹോവര്‍ ബോര്‍ഡ് ഇലക്ട്രിക് സ്കൂട്ടര്‍ പട്രോളിംഗ് ആരംഭിച്ചത്. വലിയ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ പോലീസിന് അനായാസം ഹോവര്‍ ബോര്‍ഡില്‍ റോന്തുചുറ്റി പട്രോളിങ് നടത്താന്‍ കഴിയും.
Post Your Comments