എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെതിരെ പരാതി
NewsKeralaCrime

എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെതിരെ പരാതി

തൃശൂര്‍: എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെതിരെ പരാതി. മാള പുത്തന്‍ചിറയിലെ പിണ്ടിയത്ത് സരിത്തിനെതിരെ ലഭിച്ച പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടികൊണ്ടുപോയതിന് ശേഷമാണ് ഇയാള്‍ കുട്ടികള്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ച് കൊടുത്തത്. ഒരു കാര്യം കാണിച്ച് തരാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വിദ്യാര്‍ഥികളെ അവിടെയെത്തിച്ചത്. ദൃശ്യങ്ങള്‍ കണ്ട കുട്ടികള്‍ പേടിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Articles

Post Your Comments

Back to top button