യുവാവ് സ്വയംഭോഗം ചെയ്തു കൊണ്ട് വാട്സാപ്പ് വീഡിയോ കോൾ ചെയ്തതായി മുംബൈയിൽ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടിയുടെ പരാതി.

മുംബൈ / അജ്ഞാതനായ യുവാവ് നഗ്നനായി സ്വയംഭോഗം ചെയ്തു കൊണ്ട് വാട്സാപ്പ് വീഡിയോ കോൾ ചെയ്തതായി മുംബൈയിൽ
സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടിയുടെ പരാതി. മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. അജ്ഞാത നമ്പറുകളിൽ നിന്ന്
പതിവായി വീഡിയോ കോള്‍ വരാറുണ്ടെങ്കിലും, നടി കോളുകള്‍ എടുക്കാതെ കട്ടാക്കാകുകയായിരുന്നു പതിവ്. ഇതിനിടെ കഴിഞ്ഞ ദിവസം വീഡിയോ കോള്‍ വന്നപ്പോള്‍ അബദ്ധത്തില്‍ കൈതട്ടി അതെടുക്കുകയായിരുന്നു. മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും, ബ്രിട്ടന്‍ കണ്‍ട്രി കോഡുള്ള നമ്പരില്‍ നിന്ന് വിളിച്ചയാളാണ് വീഡിയോകോളില്‍ വന്നതെന്നും,നടി പരാതിയിൽ പറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് വീഡിയോ കോള്‍ വരുമ്പോൾ പ്രതി തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നടി ഫോണ്‍ ക്യാമറ മറച്ചുകൊണ്ട് വിളിച്ചയാളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയായിരുന്നു.
പിന്നീട് അയാൾ ലൈംഗികച്ചുവയുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയച്ചു. നടിയുടെ പേരു വിളിച്ചാണ് അയാൾ സന്ദേശങ്ങള്‍ അയച്ചത്. തുടർന്ന് നടി സ്ക്രീന്‍ ഷോട്ടുകള്‍ മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടു ട്വിറ്ററില്‍ പങ്കുവെക്കുകയുണ്ടായി. ഇതോടെ വിളിച്ചയാള്‍ മാപ്പു പറ ഞ്ഞുകൊണ്ട് വാട്സാപ്പ് സന്ദേശം അയക്കുകയായിരുന്നു പിന്നെ. താന്‍ 20 വയസുള്ള വിദ്യാര്‍ത്ഥിയാണെന്നും തെറ്റ് പറ്റിയെന്നും ക്ഷമിക്കണ മെന്നുമാണ് നടിയോട് അയാൾ തുടർന്ന് പറഞ്ഞത്. നടിയുടെ പരാതി യില്‍ മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജി സ്റ്റര്‍ ച്യ്തിട്ടുണ്ട്.