കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
NewsKerala

കോഴിക്കോട് പന്തീരാങ്കാവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാൽസംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയും പ്രതികളും സുഹൃത്തുക്കളായിരുന്നു. പന്തീരാങ്കാവിലെ സ്വകാര്യ ഫ്‌ളാറ്റിൽ പരാതിക്കാരെയെ എത്തിച്ച് യുവാക്കൾ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഇന്നലെയാണ് പരാതി ലഭിച്ചത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പൊലീസിൽ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ പൊലീസ് കൈക്കൊള്ളും. ഒപ്പം പരാതിക്കാരിയും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചും പൊലീസ് പരിശോധിക്കും.

Related Articles

Post Your Comments

Back to top button