
പേരാമ്പ്ര: ബി.ജെ.പി. പേരാമ്പ്ര മണ്ഡലം യോഗത്തില്‍ നേത്യത്വത്തിനുനേരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. പേരാമ്പ്ര-കുറ്റ്യാടി റൂട്ടില്‍ സംസ്ഥാനപാതയോരത്ത് പെട്രോള്‍ പമ്പ് തുടങ്ങുന്നതിന് മണ്ഡലം ഭാരവാഹികള്‍ പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട പ്രശ്ശമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള പമ്പ് നിര്‍മാണത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്നായിരുന്നു ബിജെപി പ്രവര്‍ത്തകനായ പ്രജീഷ് പരാതി നല്‍കിയത്. മുന്‍ ബിജെപി നേതാവും ആര്‍എസ്എസ് പ്രവര്‍ത്തകനുമായിരുന്നു പ്രജീഷ്. പെട്രോള്‍ പമ്പ് നിര്‍മാണത്തിനായി മണ്ണ് ഇറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം പരിഹരിക്കാമെന്ന് പറഞ്ഞാണ് പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റും ചില ഭാരവാഹികളും ചേര്‍ന്ന് 1.10 ലക്ഷം രൂപ വാങ്ങിച്ചതെന്നായിരുന്നു പ്രജീഷിന്റെ ആരോപണം.
മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ മര്ദ്ദനമേറ്റതയാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി നടപടിക്കൊരുങ്ങി. യോഗത്തിലേക്ക് ചിലര്‍ നുഴഞ്ഞുകയറിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അന്വേഷണ സമിതിയെ നിയോഗിക്കാനാണ് തീരുമാനം.
Post Your Comments