എന്‍സിപി യോഗത്തിനെത്തിയ വനിത നേതാവിനെ എംഎല്‍എ മര്‍ദിച്ചെന്ന് പരാതി
NewsKeralaPolitics

എന്‍സിപി യോഗത്തിനെത്തിയ വനിത നേതാവിനെ എംഎല്‍എ മര്‍ദിച്ചെന്ന് പരാതി

ആലപ്പുഴ: എന്‍സിപി യോഗത്തിനെത്തിയ വനിത നേതാവിനെ എംഎല്‍എ മര്‍ദിച്ചെന്ന് പരാതി. സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ് ജോസാണ് തോമസ് കെ. തോമസ് എംഎല്‍എ മര്‍ദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന്‍ സമര്‍പ്പിക്കാനെത്തിയതായിരുന്നു ആലീസ് ജോസ്. സംസ്ഥാന സമിതിയിലേക്ക് മത്സരിക്കാനായി നോമിനേഷന്‍ ഇവര്‍ നല്‍കുന്നതിനെ തോമസ് കെ. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍ത്തു. ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുകയും തോമസ് കെ. തോമസ് തന്നെ മര്‍ദിക്കുകയുമായിരുന്നുവെന്നാണ് ആലീസ് ജോസ് പറയുന്നത്.

എന്നാല്‍ വ്യാജ അംഗത്വ ബുക്കുമായി എത്തിയ സംസ്ഥാന സമിതി അംഗം റെജി ചെറിയാന്റെ നേതൃത്വത്തില്‍ സംഘടന തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് തോമസ് കെ. തോമസ് എംഎല്‍എ ആരോപിച്ചു. ആലീസ് ജോസിനെ മര്‍ദിച്ചെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. സംഘര്‍ഷത്തിനിടെ കാലിന് പരിക്കേറ്റ ആലീസ് ജോസ് ഇന്ന് പോലീസിനും വനിത കമ്മീഷനും പരാതി നല്‍കുമെന്നാണ് പറയുന്നത്.

Related Articles

Post Your Comments

Back to top button