
5ജി സിഗ്നലുകള്‍ വിമാനസര്‍വീസുകളെ തടസ്സപ്പെടുത്തുമെന്ന ആശങ്ക പരിഹരിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കേന്ദ്രം രൂപംനല്കുന്നു. 5 ജി സിഗ്നലുകളും ഓൾട്ടിമീറ്റർ സിഗ്നലുകളും കൂടിക്കലർന്ന് വിമാന സർവീസുകൾക്ക് തടസമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഇതനുസരിച്ച് 5 ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കാനും നിര്‍ദേശമുണ്ടാകും.അമേരിക്കന്‍ വ്യോമയാന അതോറിറ്റി ഇത്തരം 85 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും സമാനമായ ആശങ്ക ഉയര്‍ന്നിരുന്നു. നിലവിൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് വിമാനത്താവളങ്ങൾക്ക് സമീപം 5G നഗരങ്ങൾ സ്ഥാപിക്കുന്നതിൽ നിയന്ത്രണം വ്യക്തമാക്കിക്കൊണ്ടുളള നോട്ടീസ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ നിന്ന് ലഭിച്ചതായാണ് റിപ്പോർട്ട്.
Post Your Comments