നായകളെ പൊതുജനം ഉപദ്രവിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നല്‍കണം: ഡിജിപി
NewsKerala

നായകളെ പൊതുജനം ഉപദ്രവിക്കുന്നതിനെതിരെ ബോധവല്‍ക്കരണം നല്‍കണം: ഡിജിപി

തിരുവനന്തപുരം: തെരുവ് നായകളെ ഉപദ്രവിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് ഡിജിപി അനില്‍കാന്ത്. മനുഷ്യന്റെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രയാസങ്ങള്‍ തെരുവുനായകളില്‍ നിന്നുമുണ്ടായാല്‍ പൊതുജനം നിയമം കൈയിലെടുത്ത് അവയെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നാണ് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

എസ്എച്ച്ഒമാരെയാണ് ബോധവല്‍ക്കരണം നല്‍കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെയും നായകളുടെ ആക്രമണം തടയാനാവശ്യമായ നടപടികള്‍ സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്വീകരിച്ചുവരികയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

Related Articles

Post Your Comments

Back to top button