
ഇസ്ലാമാബാദ്: പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ ബ്രിഗേഡിയര്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബ്രിഗേഡിയര്‍ മുസ്തഫ കമല്‍ ബറാക്കിയാണ് കൊല്ലപ്പെട്ടത്. ബറാക്കിക്ക് പുറമേ മറ്റ് ഏഴ് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സൗത്ത് വസിരിസ്ഥാനിലെ അന്‍ഗൂറിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ബറാക്കിയായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി ബറാക്കിയ്ക്കും സംഘത്തിനും വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഭീകരരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബറാക്കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബറാക്കി കൊല്ലപ്പെട്ടാതായി ഐഎസ്ഐയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഏഴ് പേരില്‍ രണ്ട് പേര്‍ കുട്ടികളാണ്.
ബറാക്കിയുടെ മരണത്തില്‍ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി അനുശോചിച്ചു. മാതൃരാജ്യത്തിന് വേണ്ടിയാണ് ബറാക്കി ജീവന്‍ ത്യജിച്ചത്. ഇതിന് ഭീകരര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് ബിലാവല്‍ വ്യക്തമാക്കി. ബറാക്കിയുടെ വിയോഗം അതീവ വേദനാജനകമാണെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പ്രതികരിച്ചു.
Post Your Comments