Editor's ChoiceKerala NewsLatest NewsNationalNews
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുടെ പ്രവാഹം.

തിരുവനന്തപുരം / തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങളുടെ പ്രവാഹം. ഉലക നായകൻ കലഹാസൻ, മോഹൻ ലാൽ,ശശി തരൂർ എം.പി,അദാനി ഗ്രൂപ്പ് ചെയർമാൻ് ഗൗതം അദാനി,എന്നിവർക്ക് പിറകെ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നായകർ ഉൾപ്പടെ ഉള്ളവർ ചെറുപ്രായത്തിൽ തിരുവനന്തപുരത്തി ന്റെ മേയറായി ചുമതലയേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ അറിയിക്കുന്നത് തുടരുകയാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് ഉലകനായകൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. തമിഴ്‌നാടും മാറ്റത്തിന് തയ്യാർ എന്നും കമൽ കുറിച്ചിട്ടുണ്ട്. നേരത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോഡുള്ള സുമൻ കോഹ്‌ലിയും ആര്യക്ക് ആശംസ അർപ്പിച്ചിരുന്നു.