തൃശൂര്‍ കോര്‍പറേഷനിൽ കോൺഗ്രനെ വിമതൻ ചങ്കിനിട്ട് കുത്തി, കോൺഗ്രസ് എന്നെ ചതിച്ചു.

തൃശൂര്‍ / കഴിഞ്ഞ 35 വര്‍ഷമായി കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച എന്നെ ചതിച്ചു. കോൺഗ്രസ്സുമായി ഒരു നീക്കി പോക്കിനും ഞാനില്ല. യു ഡിഎഫ് എന്നെ ബന്ധപ്പെട്ടിട്ടില്ല. ജനവികാരം മാനിച്ച്എ ല്‍ഡിഎഫിനെ പിന്തുണക്കാനാണ് താല്പര്യം. ബാക്കികാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസിന്റെ വാക്കുകളാണിത്. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് വിമതന്‍ എം കെ വര്‍ഗീസ് തുറന്നടിച്ചിരുന്നു. യു ഡിഎഫ് തന്നെ ബന്ധപ്പെടില്ലെന്ന വിശ്വാസവും അനുഭവങ്ങളുടെ വെളിച്ചത്തിൽ വർഗീസിനുണ്ട്. 24 സീറ്റുകൾ നേടിയാണ് എൽഡിഎഫ് തൃശൂര്‍ കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. യുഡിഎഫിന് 23ഉം എൻഡിഎക്ക് ആറ് സീറ്റുകളുമാണുള്ളത്. ഇനി പുല്ലഴി ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. നെട്ടിശ്ശേരി ഡിവിഷനിൽ നിന്നുമാണ് വിമതനായി എം.കെ വർഗീസ് വിജയിച്ചത്. ആ സീറ്റ് നിലവിൽ എൽഡിഎഫിന്റേതാണ്. തൃശൂരിലെ ചിത്രം വ്യക്തമാകാന്‍ ഈ ഫലം കൂടി വരേണ്ടിയിരിക്കുന്നു.