സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍
NewsNationalPolitics

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റിനെ നിയമിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നയിക്കുന്ന രാജസ്ഥാന്‍ സര്‍ക്കാരിന് ഒരു വര്‍ഷം കൂടി കാലാവധി അവശേഷിക്കുന്നുണ്ട്. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ രാജസ്ഥാനാല്‍ കാലാവധി തികയ്ക്കാതെ സര്‍ക്കാര്‍ നിലംപതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തന്റെ കൂടെ നില്‍ക്കുന്ന നേതാക്കള്‍ ഉയര്‍ത്തിയ വിവാദത്തില്‍ സച്ചിന്‍ പൈലറ്റ് മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗെഹ്‌ലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതും സച്ചിന്‍ പക്ഷത്തെ നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ഉടന്‍ തന്നെ പരിഹാരം കാണമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രാജസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന ഗെഹ്‌ലോട്ടിന്റെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഈ പ്രശ്‌നത്തില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.

Related Articles

Post Your Comments

Back to top button