ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു
NewsNational

ഭാരത് ​ജോഡോ യാത്രക്കിടെ കോൺഗ്രസ് എം.പി കുഴഞ്ഞുവീണു മരിച്ചു

ദില്ലി : ഭാരത് ജോഡോ യാത്രക്കിടെ ജലന്ധർ എം പി കുഴഞ്ഞ് വീണ് മരിച്ചു. സന്തോഖ് സിംഗ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു. സന്തോഷ് സിം​ഗ് ചൗധരി മുൻ മന്ത്രിയാണ്. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എം.പിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അതേസമയം എം പിയുടെ നിര്യാണത്തെത്തുടർന്ന് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവച്ചു.

Related Articles

Post Your Comments

Back to top button