കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന് പുറത്തിറക്കും
NewsNationalPolitics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന് പുറത്തിറക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. മത്സരിക്കാന്‍ തയ്യാറെടുക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും 26 ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ എഐസിസി അധ്യക്ഷനാകാന്‍ തയാറെന്നും, തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ ആകണമെന്നാണെന്നും കഴിഞ്ഞ ദിവസം ഗെലോട്ടും പറഞ്ഞിരുന്നു.

അതേസമയം, ഗെലോട്ട് 12.30 ന് കൊച്ചിയിലെത്തും. കൊച്ചിയിലുള്ള സച്ചിന്‍ പൈലറ്റും ഗെലോട്ടും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഗെലോട്ട് അധ്യക്ഷനായാല്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ ഭാഗമായ ഇരട്ടപദവി പാടില്ലെന്ന തീരുമാനം കൃത്യമായി പാലിക്കണമെന്നാണ് സച്ചിന്‍ പൈലറ്റിന്റെ ആവശ്യം.

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. രാവിലെ ആറരയ്ക്ക് ആലുവ ദേശത്ത് നിന്നാണ് യാത്ര തുടങ്ങിയത്.

Related Articles

Post Your Comments

Back to top button