
കണ്ണൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തലശ്ശേരിയില്‍ എ.എന്‍ ഷംസിറിനെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒരുമിച്ചു നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് ബിജെപിക്കാരോട് ആവശ്യപ്പെട്ടയാളാണ് സുരേഷ് ഗോപിയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സുരേഷ് ഗോപി കണ്ണൂരില്‍ മത്സരിക്കാന്‍ വന്നാല്‍ ഈ മുഖം ഒരുക്കലും കാണണം എന്നാഗ്രഹിക്കാത്ത വിധത്തില്‍ തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു എം.വി ജയരാജന്‍.
സുരേഷ് ഗോപി സ്വപ്നം കാണുന്നത് കണ്ണൂരില്‍ വന്നാല്‍ തൃശൂര്‍ തലശ്ശേരി മോഡല്‍ ആക്കാമെന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുഡിഎഫ് ഭരണത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു. സോണ്ട കമ്പനിക്ക് അഡ്വാന്‍സ് നല്‍കിയ തുക തിരിച്ചു വാങ്ങാനും റീ ടെന്‍ഡര്‍ ചെയ്യാനുള്ള കൗണ്‍സില്‍ തീരുമാനം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ എന്തുകൊണ്ട് നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇടതു ഡിവിഷനുകളില്‍ വികസ ഫണ്ട് അനുവദിക്കുന്നില്ല, 76.5 കോടി വരുമാനമുള്ള കോര്‍പ്പറേഷനില്‍ ഈ വര്‍ഷം ആകെ ചിലവിട്ടത് 21 ശതമാനം തുക മാത്രമാണെന്നും ലൈഫ് ഗുണഭോക്താക്കളുടെ ലിസ്റ്റ് പോലും അംഗീകരിച്ചില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ വികസവിരുദ്ധ നിലപാടിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 16 ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഉപരോധിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments