തുടര്‍ച്ചയായി കോട്ടുവാ ഇടുന്നത് ഈ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം…
NewsHealth

തുടര്‍ച്ചയായി കോട്ടുവാ ഇടുന്നത് ഈ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം…

കോട്ടുവാ ഇടുന്നതു മടിയുടെയും, ക്ഷീണത്തിന്റെയും അലസതയും ഒക്കെ ലക്ഷണമായാണ് സാധാരണ എല്ലാവരും പറയാറുള്ളത്. വെറുതെ ഇരിക്കുമ്പോഴോ ഓഫീസിൽ ഇരിക്കുമ്പോഴോ അല്ലെങ്കിൽ എവിടെയെങ്കിലും ഒരു പരിപാടിയിൽ ഇരിക്കുമ്പോൾ തുടർച്ചയായി കോട്ടുവ ഇടുന്നവരാണോ നിങ്ങൾ? അങ്ങനെ ആണെങ്കിൽ അതൊരു നിസാര പ്രശ്നമല്ല എന്നതാണ് സത്യം. ഉറക്ക ക്ഷീണം, അലസത, അല്ലെങ്കിൽ മടി ഇതൊക്കെയാണ് ഈ കോട്ടുവായുടെ പിന്നിലെ കാരണമെന്നാണ് പലരും ചിന്തിക്കുന്നത്. ഒരു സാധാരണ മനുഷ്യൻ ദിവസവും 5 മുതൽ 10 കോട്ടുവായാണ് ഇടുക എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ലീപ് ഫൗണ്ടേഷൻ്റെ പഠന പ്രകാരം ചിലർ അമിതമായി കോട്ടുവ ഇടാറുണ്ട്. പഠനത്തിൽ ചിലർ 100 കോട്ടുവാ വരെ ഇട്ടതായാണ് ഫൗണ്ടേഷൻ കണ്ടെത്തിയത്. ഉറക്കം കുറവാണെങ്കിൽ അമിതമായി കോട്ടുവാ ഉണ്ടാകുന്നത് സാധാരണമാണ് എന്നാൽ അതല്ലാതെ വരുന്നത് ചില കാരണങ്ങൾ കൊണ്ടാകാം. അമിതമായ കോട്ടുവായുടെ പിന്നിൽ നിരവധി കാരണങ്ങളുണ്ട്. വയറിനെയും ഹൃദയത്തെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന വാഗസ് നാഡിയുടെ ന്യൂറോളജിക്കൽ പ്രതികരണമാണ് കോട്ടുവ. വിരസത, താത്പര്യക്കുറവ് പോലുള്ള ലളിതമായ കാരണങ്ങളായിരിക്കാം ഇതിന് പിന്നിൽ. ഉത്കണ്ഠയോ വിഷാദമോ പോലെയുള്ള മാനസിക പ്രശ്നങ്ങൾ, ഉറക്കക്കുറവ് എന്നിവയും ഇതിന് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ കുറവ്, അപസ്മാരം, multiple sclerosis പോലുള്ള നാഡീ സംബന്ധമായ രോഗങ്ങൾ, അപൂർവ്വമായി രക്തസ്രാവം, ലിവർ സിറോസിസ് അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും അമിത കോട്ടുവായ്ക്ക് പിന്നിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പല രോഗങ്ങളുടെയും മുന്നറിയിപ്പ് കൂടിയാണ് അമിതമായ കോട്ടുവ. obstructive sleep apnea പോലുള്ള ഉറക്ക തകരാറുകളെ ഇത് സൂചിപ്പിക്കാം.മറ്റൊരു കാരണമാണ് ന്യൂറോളജിക്കൽ പ്രശ്നങ്ങൾ… ഇതിനായി മനസ്സിനെ പുതുമയുള്ളതും കൂടുതൽ സജീവമായി നിലനിർത്താൻ ശ്രമിക്കണം. അന്തരീക്ഷവും ചുറ്റുപാടുകളും ഉത്തേജകമല്ലെങ്കിൽ, അമിതമായ ഉറക്കത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകാം. ന്യൂറോളജിക്കൽ പ്രശ്നങ്ങളായ parkinson’s, അക്യൂട്ട് സ്ട്രോക്ക് എന്നിവയും അമിതമായ കോട്ടുവായ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ​ശരീരത്തിലെ ചൂട് തുടർച്ചയായി കോട്ടുവാ ഇടുന്നതിന് ഒരു കാരണമാണ്. അതുകൊണ്ട് നിർജ്ജലീകരണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ശരീരത്തിൽ താപനില കൂടുമ്പോൾ തലച്ചോറിലും അത് കൂടാനുള്ള സാധ്യത വളരെ കൂടുതലയാരിക്കും. തണുത്ത പാനീയങ്ങൾ കുടിച്ച് ശരീരത്തിൻ്റെ താപനില കൃത്യമാക്കേണ്ടത് വളരെ പ്രധാനമാണ്. അത് മാത്രമല്ല തണുത്ത സാധനങ്ങൾ പിടിക്കുന്നതും കോട്ടുവാ കുറയ്ക്കാൻ സഹായിക്കും. കോട്ടുവായുടെ പ്രധാന കാരണം ഉറക്കകുറവാണ്. പലർക്കും ജോലി ഭാരം കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട്. അത് അല്ലെങ്കിൽ രാത്രി കാലങ്ങളിൽ അമിതമായി ഫോണോ അല്ലെങ്കിൽ ലാപ്പ് ടോപ്പോ ഉപയോഗിച്ചിരുന്നു ഉറക്കം നഷ്ടപ്പെടാറുണ്ട്. ഇത് ഉറക്കത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇത്തരത്തിൽ ഉറക്കത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പിന്നീട് പകലുറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഏകാഗ്രത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് കൃത്യമായ ഉറക്കം വളരെ അത്യാവശ്യമാണ്. മറ്റൊരു പ്രധാന രോഗ കാരണമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ…. അമിതമായ പകൽ ഉറക്കവും കോട്ടുവായുടെ പ്രധാന കാരണമാണ്. ഈ രോഗ അവസ്ഥയുള്ളവർക്ക് രാത്രിയിൽ അപ്നോയിക് കാരണം ഉറങ്ങാൻ സാധിക്കില്ല. അങ്ങനെ അവർ ദിവസം മുഴുവൻ ക്ഷീണിച്ചിരിക്കുകയും ചെയ്യും. ഇത് അമിതമായ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്. ശാസ്ത്രം പറയുന്നത് കോട്ടുവാ ബുദ്ധിയുടെ ലക്ഷണമാണെന്നാണ്. മൃഗങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. കോട്ടുവായുടെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ബുദ്ധിയും കൂടുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

Related Articles

Post Your Comments

Back to top button