ബോൾഗാട്ടി പാലസിന് സമീപം കായൽ കയ്യേറി കെട്ടിട നിർമ്മാണം; എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
NewsKerala

ബോൾഗാട്ടി പാലസിന് സമീപം കായൽ കയ്യേറി കെട്ടിട നിർമ്മാണം; എം.ജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

എറണാകുളം; ഗായകന്‍ എം.ജി.ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിതതുമായി ബന്ധപ്പെട്ട കേസ്സിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി നടപടി.

പാലസിന് സമീപത്തെ തീരത്ത് തീരദേശ പരിപാലന നിയമം ലംഘിച്ച് കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചുവെന്നാണ് എം.ജി ശ്രീകുമാറിനെതിരായ പരാതി. 2010 ഓഗസ്റ്റ് 30 ന് വാങ്ങിയ 10.086 സെന്റിലാണ് കെട്ടടം നിർമ്മിച്ചത്. ഇതിൽ നടപടി സ്വീകരിച്ചില്ലെന്ന് പഞ്ചായത്ത് അധികൃതർക്കെതിരെയും ആക്ഷേപം ഉയർന്നിരുന്നു.

Related Articles

Post Your Comments

Back to top button