CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
വിവാദ ശബ്ദരേഖ, സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് നീളും.

കൊച്ചി/ സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ സംബന്ധിച്ച കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുന്നത് നീളും. ക്രൈം ബ്രാഞ്ചിന് ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന് കസ്റ്റംസ് വ്യക്തമാ ക്കുകയായിരുന്നു. കസ്റ്റഡിയിലായതിനാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ഇപ്പോള്‍ കസ്റ്റംസ് അനുമതി നല്‍കുന്നതല്ല. കസ്റ്റംസ് നല്കിയ മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ തുടർന്ന് അറിയിച്ചു.
ഇതിനിടെ ലൈഫ് മിഷന് കേസില്‍ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ പരിശോധിക്കുന്നതിനായി ഡിജിറ്റല്‍ തെളിവുകള്‍ കൈമാറണമെന്ന വിജിലന്‍സ് ആവശ്യം എന്‍ഐഎ കോടതി അംഗീകരിച്ചിരുന്നു.