
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് മല്ലപ്പള്ളി പ്രസംഗത്തോടെ വാര്‍ത്തകളില്‍ നിറയുകയാണ്. സജി ചെറിയാന്റെ രാജിയ്ക്കായി അലമുറയിടുകയാണ് രാഷ്ട്രീയ കേരളം. സിപിഎമ്മൊഴിച്ച് ബാക്കി എല്ലാവരും ധാര്‍മികതയുടെ വഴിയെ മുറുകെ പിടിച്ച് സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ശക്തിയുക്തം ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് സിപിഎം. കേരളത്തിലെ പല മന്ത്രിമാരും ധാര്‍മികതയെ ആധാരമാക്കി തങ്ങളുടെ പദവികള്‍ വലിച്ചെറിയുമ്പോള്‍ സിപിഎം മന്ത്രിമാര്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ മാത്രമാണ് രാജിവയ്ക്കാറുള്ളത്.
പണ്ട് പൊതുവേദിയിലെ തീപ്പൊരി പ്രസംഗത്തിന് ഇപ്പോള്‍ ഇടത് പക്ഷത്തെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് ബിയുടെ സമുന്നത നേതാവ് പരേതനായ ആര്. ബാലകൃഷ്ണ പിള്ള രാജിവച്ചിരുന്നു. പഞ്ചാബ് മോഡല്‍ പ്രസംഗം എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ബാലകൃഷ്ണ പിള്ളയുടെ പ്രസംഗത്തിനെതിരെ ഇടതും വലതും മുന്നണികള്‍ പരസ്യമായി രംഗത്തെത്തി. എന്നാല്‍ ഇന്ന് സിപിഎമ്മിനെതിരെ ശബ്ദിക്കാന്‍ ത്രാണിയില്ലാത്ത ഘടകകക്ഷികളാണ് എല്‍ഡിഎഫിലുള്ളത്. അതിനാല്‍ മുന്നണിക്കകത്ത് നിന്നും രാജി ആവശ്യപ്പെടാന്‍ ആരുമുണ്ടാവില്ലെന്ന ഉറപ്പ് സിപിഎം നേതൃത്വത്തിനുണ്ട്.
ബാലകൃഷ്ണ പിള്ളയ്ക്കെതിരെ പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയപ്പോള്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജി. കാര്ത്തികയേനാണ് രംഗത്തുവന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനിടെ നാക്ക് പിഴയാണ് തനിക്ക് വന്നതെന്നാണ് സജി ചെറിയാന് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത്തരമൊരു നാക്ക് പിഴ തന്നെയായിരുന്നു അന്ന് ബാലകൃഷ്ണ പിള്ളയ്ക്കും സംഭവിച്ചത്. പൊതുസമ്മേളന വേദിയില്‍ കേരളത്തിനനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയതിനെതിരെ വികാരം കൊണ്ട ബാലകൃഷ്ണ പിള്ളയ്ക്ക് പക്ഷേ മന്ത്രിസ്ഥാനം പോയി.
കരുണാകരന് മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ കേരള കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു പിള്ളയുടെ പഞ്ചാബ് മോഡല്‍ പ്രസംഗം. കേരളത്തിന് അര്‍ഹമായത് കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. അന്ന് പഞ്ചാബില്‍ വിഘടനവാദം ശക്തമായിരുന്നു. എറണാകുളം രാജേന്ദ്രമൈതാനിയില്‍ തന്റെ വികാരം വാക്കുകളിലൂടെ അണികളിലേക്ക് പകര്‍ന്ന പിള്ള തിരുവനന്തപുരത്തെത്തിയപ്പോള്‍ പക്ഷേ രാജിവച്ചു.
പത്രങ്ങളില്‍ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവാദം കത്തിക്കയറി. കലാപ ആഹ്വാനമെന്ന വാദത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും ജി. കാര്ത്തികേയന് പിള്ളയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ എത്തി. ബാലകൃഷ്ണപ്പിള്ളയ്ക്ക് രാജി വയ്ക്കേണ്ടി വന്നു. ഭരണഘടനയെ തള്ളിപ്പറഞ്ഞ് ഇപ്പോള്‍ സജി ചെറിയാന് നടത്തിയ പ്രസംഗത്തെ പിള്ളയുടെ ഈ പ്രസംഗവുമായാണ് താരതമ്യപ്പെടുത്തുന്നത്. വാര്‍ത്താമാധ്യമങ്ങള്‍ ഇത്രയൊന്നും സജീവമല്ലാതിരുന്ന കാലത്ത് പ്രസംഗം പിള്ളയുടെ രാജിയില്‍ കലാശിച്ചെങ്കില്‍ ഇന്ന് അത് എങ്ങനെ അവസാനിക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയണം.
Post Your Comments