
അഗര്‍ത്തല: ബിജെപിയെ പ്രതിസന്ധിയിലാക്കി ത്രിപുരയിലെ പാര്‍ട്ടിക്കുള്ളില്‍ വീണ്ടും തർക്കം . മുന്‍ മുഖ്യമന്ത്രി ബിപ്ലബ് ദേബ് തന്റെ വിശ്വസ്തരുടെ യോഗം വിളിച്ചു. മുതിര്‍ന്ന നേതാക്കളൊന്നും ഈ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് വിവരം.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നാളെ ആദ്യമായി ചേരുന്ന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ബിപ്ലബ് ദേബ് വിശ്വസ്തരുടെ യോഗം വിളിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം നാളെ വിളിച്ചുചേര്‍ക്കുന്നത്.
പുറത്തുനിന്ന് വന്ന ചിലര്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നാണ് തര്‍ക്കത്തെ കുറിച്ച് ബിപ്ലബ് ദേബ് പ്രതികരിച്ചത്. പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് 2022-ല്‍ ബിപ്ലബിനെ മാറ്റിയാണ് മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്.
ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായെങ്കിലും മുന്‍പ് ലഭിച്ചതിനേക്കാള്‍ 11 ശതമാനം വോട്ട് കുറഞ്ഞത് ത്രിപുരയിലെ ബിജെപിക്ക് ആശങ്കയ്ക്കിടായിക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയില്‍ പുനഃസംഘടന നടന്നുവരികയാണ്. അതുമായി ബന്ധപ്പെട്ടും ബിപ്ലബും മാണിക് സാഹയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Post Your Comments