
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ ഗേറ്റ് അകത്ത് നിന്ന് പൂട്ടി. അനുകൂലിക്കുന്നവര്‍ പൂട്ടിയ ഗേറ്റ് തകര്‍ത്ത് ബസലിക്കയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോട പോലീസ് ഇടപെടുകയായിരുന്നു. തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ബസലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. പക്ഷേ പള്ളിക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ബസലിക്കയില്‍ തടഞ്ഞു. തുടര്‍ന്ന് ബസലിക്കയില്‍ പ്രവേശിക്കാന്‍ കഴിയാതെ അദ്ദേഹം മടങ്ങി. സംഘര്‍ഷം ഒഴിവാക്കാനായി വരുത്താന്‍ പോലീസ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്.
Post Your Comments