ബംഗാളില്‍ ബിജെപിയുമായി 'സഹകരണ സഖ്യം'; അന്വേഷിക്കാന്‍ സിപിഐഎം
NewsNationalPolitics

ബംഗാളില്‍ ബിജെപിയുമായി ‘സഹകരണ സഖ്യം’; അന്വേഷിക്കാന്‍ സിപിഐഎം

കൊല്‍ക്കത്ത: വിവാദമായ ബിജെപി സഹകരണ സഖ്യം അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സിപിഐഎം. പൂര്‍വമേദിനിപുര്‍ ജില്ലയിലെ നന്ദകുമാറില്‍ നടന്ന സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം രൂപപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്.

സഹകരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ അല്ല മത്സരമെന്നും ഒരു സഖ്യവും ബിജെപിയുമായി ഉണ്ടായിട്ടില്ലെന്നും സിപിഐഎം പറയുന്നു. എന്നിരുന്നാലും നന്ദകുമാറില്‍ രൂപപ്പെട്ട കൂട്ടായ്മയെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ സിപിഐഎമ്മില്‍ നടക്കുന്നുണ്ട്. നിയമന അഴിമതിയും തൃണമൂല്‍ നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനവുമെല്ലാം മുന്‍നിര്‍ത്തി തുടര്‍ച്ചയായി സിപിഐഎം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെയെല്ലാം പരമാവധി നേട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കാന്‍ ശ്രമം നടക്കവെയാണ് നന്ദകുമാറിലെ സഹകരണ സഖ്യം പാര്‍ട്ടിക്ക് ഇരുട്ടടിയായത്.

ഇതുപോലുള്ള കൂട്ടായ്മകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് ബിജെപിക്കും തൃണമൂലിനും എതിരായി ‘ഗ്രാമങ്ങള്‍ ഉണരുക, ബംഗാളിനെ രക്ഷിക്കുക’ എന്ന സന്ദേശവുമായി ഗ്രാമതലത്തില്‍ സിപിഐഎം പദയാത്രകള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് പുതിയ സംഭവമുണ്ടായത്.

Related Articles

Post Your Comments

Back to top button