BusinessKerala NewsLatest NewsNationalNews

കൂടുതല്‍ സഹകരണ ബാങ്കുകളെ കൂടി റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി.


കൂടുതല്‍ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുന്നു. 1,540 സഹകരണ ബാങ്കുകളെ കൂടി റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രി സഭ യോഗം തീരുമാനിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 58 സഹകരണ ബാങ്കുകളും 1482 അര്‍ബന്‍ സഹകരണ ബാങ്കുകളുമാണ് റിസര്‍വ് ബാങ്കിന്റെ മോല്‍നോട്ടത്തിന് കീഴിലാക്കിയിരിക്കുന്നത്. ഇതോടെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ബാധകമായിരുന്ന നിയമങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും ഇനി മുതൽ ബാധകമാകും.

സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നതോടെ കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങളും റിസര്‍വ് ബാങ്ക് തന്നെ നേരിട്ട് പരിശോധനകള്‍ക്ക് വിധേയമാകും. കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button