ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഉച്ചത്തില്‍; അസഹ്യമെന്ന് അല്‍വാസികള്‍; പങ്കാളികള്‍ക്ക് കെട്ടിട ഉടമയുടെ മുന്നറിയിപ്പ്!
NewsWorld

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഉച്ചത്തില്‍; അസഹ്യമെന്ന് അല്‍വാസികള്‍; പങ്കാളികള്‍ക്ക് കെട്ടിട ഉടമയുടെ മുന്നറിയിപ്പ്!

ലണ്ടന്‍: വളരെ ഉച്ചത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നുവെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പങ്കാളികള്‍ക്ക് ശബ്ദമുന്നറിയിപ്പ് നല്‍കി വീട്ടുടമയായ കമ്പനി. ഇംഗ്ലണ്ടിലെ സോമര്‍സെറ്റില്‍ വീടിന്റെ ഒരു ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ലിഡിയ ബാര്‍കെര്‍(31), ബില്ലി ബ്രൗണ്‍(40) എന്നിവരെ നിരീക്ഷിക്കുമെന്നും വീട് വാടകയ്ക്ക് നല്‍കിയ ഉടമ ഇരുവരോടും പറഞ്ഞു. രാവിലെയും ഉച്ചയ്ക്കും രാത്രിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും സാമൂഹികവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടാറില്ലെന്ന് ഒരു കുട്ടിയുടെ അമ്മയായ ലിഡിയ ബാര്‍കെര്‍ പറഞ്ഞുവെന്ന് ബ്രിട്ടീഷ് മാധ്യമം ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ ഒരുപാട് ബഹളംവയ്ക്കുന്നയാളല്ല. എനിക്ക് മുന്‍പ് ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിട്ടില്ല. എന്റെ സെക്‌സ് സെഷനുകള്‍ തീവ്രമാണെന്ന് ഞാന്‍ പറയില്ല… തീര്‍ച്ചയായും ചില മുരളലും ഞരക്കവുമുണ്ടാകും. ഞങ്ങള്‍ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇത് ചെയ്യുന്നു. പക്ഷെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാറില്ല.’- അവര്‍ വിശദീകരിച്ചു. ‘താങ്കളും താങ്കളുടെ പങ്കാളിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കേള്‍ക്കാം’.- പങ്കാളികള്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു. അയല്‍വാസികള്‍ക്ക് ഇത് ശല്യവും അസഹ്യവുമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അയല്‍ക്കാര്‍ ഔദ്യോഗികമായി പരാതിപ്പെട്ടത് കടന്നുപോയെന്നും എല്ലാവര്‍ക്കും നേരിട്ടു പറയുകയോ, ഡോറില്‍ കുറിപ്പെഴുതി ഇടുകയോ ചെയ്യാമെന്നും ബാര്‍കെ പരിഭവം പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് ബാര്‍കെര്‍ ബില്ലിയെ പരിചയപ്പെട്ടത്. ‘അയല്‍ക്കാര്‍ രണ്ട് മിനിറ്റ് മാത്രം സഹിച്ചാല്‍ മതി. അവര്‍ എന്തിനെക്കുറിച്ചാണ് പരാതിപ്പെടുന്നത്?’-ബില്ല ചോദിച്ചു. ഇംഗ്ലണ്ടില്‍ 34,500 വീടുകളുള്ള ഗാര്‍ഹിക കൂട്ടായ്മയായ സ്‌റ്റോണ്‍വാട്ടര്‍ ആണ് കത്ത് നല്‍കിയത്. എല്ലാവരും സൗഹാര്‍ദത്തോടെ ജീവിക്കാന്‍ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button