നീലച്ചിത്ര നിര്‍മ്മാണം; ശില്‍പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍
മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ ശില്‍പ്പ ഷെട്ടിയെയും പോലീസ് ചോദ്യം ചെയ്തു. ജൂഹുവിലെ വസതിയില്‍ വച്ച് ആറുമണിക്കൂറാണ് ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത്.
ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് ശില്‍പയ്ക്ക് അറിവുണ്ടോയെന്നതിനെ കുറിച്ചും മറ്റും ബന്ധപ്പെട്ടാണ് മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. തുടര്‍ന്ന് ശില്‍പയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ് പോലീസ് കണ്ടെടുത്തു.
ഭര്‍ത്താവിന്റെ അറസ്റ്റിന് പിന്നാലെ വിയാന്‍ ഇന്‍ഡസ്ട്രീസ് എന്ന സാഥപനത്തില്‍ നിന്ന് ശില്‍പ ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നു. ഈ കാര്യത്തെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു.കഴിഞ്ഞ ദിവസം ഭര്‍ത്തിവിന്റെ അറസ്റ്റിന് ശേഷം താരത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരുന്നു.
മുന്‍പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇവയെ ധൈര്യത്തോടെ നേരിടുമെന്നും അര്‍ത്ഥമാക്കുന്ന ജെയിംസ് തര്‍ബറുടെ പുസ്തകത്തിലെ ഒരു പേജ് ശില്‍പ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഭാഗ്യവാനാണെന്ന് ചിന്തിച്ചുകൊണ്ട് ഞാനൊരു ദീര്‍ഘശ്വാസമെടുക്കുന്നു. മുന്‍കാലങ്ങളില്‍ നേരിട്ട് വെല്ലുവിളികളെ അതിജീവിച്ചിരുന്നു, ഭാവിയിലെ വെല്ലുവിളികളെയും അതിജീവിക്കും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും വ്യതിചലിപ്പിക്കാന്‍ കഴിയില്ല എന്നും ആയിരുന്നു താരത്തിന്റെ പ്രതികരണം.