കൊറോണ കുത്തനെ ഉയരുന്നു; സ്‌കൂളുകൾ അടക്കം അടച്ചു പൂട്ടി ചൈന; നിയന്ത്രണങ്ങൾ കർശനമാക്കി
NewsWorld

കൊറോണ കുത്തനെ ഉയരുന്നു; സ്‌കൂളുകൾ അടക്കം അടച്ചു പൂട്ടി ചൈന; നിയന്ത്രണങ്ങൾ കർശനമാക്കി

ബിയജിംഗ്: ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബീജിംഗിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിങ്ങിലെ പല ജില്ലകളിലും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമാകും വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ എന്നും അധികൃതർ വ്യക്തമാക്കി.

നഗരത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായ ചായോങ്ങിലെ ഓഫീസുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയും. വീടിന് പുറത്തുപോകുന്നത് ഒഴിവാക്കാൻ താമസക്കാരോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിവരം. മധ്യ ഹെനാനിലെ ഷെങ്ഷൗ മുതൽ ചോങ്കിംഗ് വരെയുള്ള മേഖലയിൽ മാത്രം കഴിഞ്ഞ ദിവസം 26,824 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

“കർക്കശവും കർശനവും ശാസ്ത്രീയവും കൃത്യവുമായ രീതിയിൽ വിവിധ പ്രതിരോധ, നിയന്ത്രണ നടപടികൾ നടപ്പിലാക്കി വരുകയാണ്. പ്രധാന മേഖലകളിലും പ്രധാന തെരുവുകളിലും ടൗൺഷിപ്പുകളിലും സാമൂഹിക പ്രതിരോധവും നിയന്ത്രണവും ശക്തിപ്പെടുത്തുകയും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുകയും ചെയ്യും” – ലിയു ബീജിംഗ് മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡെപ്യൂട്ടി ഡയറക്ടർ സിയാവോഫെങ് ഞായറാഴ്ച പറഞ്ഞു.

Related Articles

Post Your Comments

Back to top button