കൊറോണില്‍ സ്വാസാരിയിൽ രാംദേവ് കുടുങ്ങി.വഞ്ചന കുറ്റത്തിന് കേസ്.

കൊവിഡിന് മരുന്നുമായി എത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവ് കൊറോണില്‍ എന്ന സ്വന്തം മരുന്നിൽ കുടുങ്ങി. മരുന്നിന്റെ പ്രഖ്യാപനത്തിനു പിറകെ, മരുന്നിന്റെ പരീക്ഷണവും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്ന് കൊറോണില്‍ സ്വാസാരി കൊവിഡ് രോഗികളില്‍ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടു പിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയ പതഞ്ജലി സ്ഥാപകന്‍ രാംദേവടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പൂരില്‍ പൊലീസ് വഞ്ചന കുറ്റത്തിന് ഇപ്പോൾ കേസെടുത്തിരിക്കുകയാണ്.
പതഞ്ജലി സ്ഥാപകന്‍ രാംദേവ്, പതഞ്ജലി സി.ഇ.ഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, നിംസ് ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് ജയപൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി എത്തിയതിനെ തുടർന്നാണ് നടപടി. പതഞ്ജലി ആയുര്‍വേദിക് പുറത്തിറക്കിയ കൊറോണില്‍ എന്ന മരുന്ന് കൊവിഡിനെ പ്രതിരോധിക്കുമെന്ന പേരില്‍ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് കേസ്.
രാംദേവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ.പി.സി 420 (വഞ്ചനാകുറ്റം) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് രാംദേവടക്കം അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതെന്ന് പരാതി നല്‍കിയ ബല്‍റാം ജാഖറും പറഞ്ഞു. കൊവിഡ് രോഗികളില്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മരുന്ന്പരീക്ഷിച്ചതിനാണ് നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗിനെതിരെ കേസെടുത്തത്.