തലാക്കില്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കോടതിക്കു കഴിയില്ല: ഹൈക്കോടതി
NewsKerala

തലാക്കില്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതില്‍ നിന്നോ ഒരാളെ തടയാന്‍ കോടതിക്കു കഴിയില്ല: ഹൈക്കോടതി

കൊച്ചി: തലാക്ക് ചൊല്ലുന്നതിന്‍ നിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതിന്‍ നിന്നോ ഒരാളെ തടയാന്‍ കുടുംബ കോടതിക്ക് കഴിയില്ലെന്നും വ്യക്തിനിയമം അനുവദിക്കുന്ന പ്രവൃത്തിയില്‍നിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി. തലാക്ക് ചൊല്ലുന്നതില്‍ നിന്നും തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആദ്യ രണ്ട് തലാക്ക് ചൊല്ലിയ യുവാവിനെതിരെ ഭാര്യ ചവറ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി തലാക്ക് ചൊല്ലുന്നതില്‍ നിന്നും വീണ്ടും വിവാഹം കഴിക്കുന്നതിന്‍ നിന്നും യുവാവിനെ വിലക്കിയിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിലിടപെടാനുള്ള കോടതിയുടെ അധികാരം പരിമിതമാണെന്നും വ്യക്തിനിയമ പ്രകാരം ഒരു വ്യക്തിക്ക് ഒന്നിലധികം വിവാഹങ്ങളാകാമെന്നും കോടതി നിരീക്ഷിച്ചു. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയില്‍ ഇടപെടുന്നതിന് കോടതിക്ക് പരിമിതിയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button