കേന്ദ്രമന്ത്രി നാരായണ്‍ റാണയുടെ അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ്
NewsNational

കേന്ദ്രമന്ത്രി നാരായണ്‍ റാണയുടെ അനധികൃത ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ്

മുബൈ: കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് പൊളിച്ചുനീക്കാന്‍ ഉത്തരവിറക്കി ബോംബെ ഹൈക്കോടതി. മുംബൈ ജുഹാ മേഖലയിലാണ് ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നത്. തീരദേശ നിയന്ത്രണ മേഖലയില്‍ ഫ്ലോര്‍ സ്പേസ് ഇന്‍ഡക്സ് ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റാന്‍ ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ആര്‍.ഡി. ധനുക, കമാല്‍ ഖട്ട എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് ഉത്തവിട്ടത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതോടൊപ്പം മന്ത്രിക്ക് പത്തു ലക്ഷം രൂപയുടെ പിഴയും കോടതി വിധിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ പിഴ നിശ്ചയിച്ച തുക മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറണം. സുപ്രീം കോടതിയെ സമീപിക്കാനായി വിധി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന നാരായണ്‍ റാണെയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. റാണെയുടെ കുടുംബം നടത്തുന്ന കാല്‍ക റിയല്‍ എസ്റ്റേറ്റ് എന്ന കമ്പനിയാണ് അനധികൃത കെട്ടിടം നിര്‍മ്മിച്ചത്.

Related Articles

Post Your Comments

Back to top button