ഇമ്രാന്‍ ഖാനെതിരായ ഭീകരവാദ കുറ്റം റദ്ദാക്കി
NewsWorld

ഇമ്രാന്‍ ഖാനെതിരായ ഭീകരവാദ കുറ്റം റദ്ദാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ തീവ്രവാദ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഉത്തരവിട്ട് കോടതി. ഖാനെതിരായ ആരോപണങ്ങള്‍ തീവ്രവാദ കുറ്റങ്ങള്‍ ചുമത്താന്‍ സാധിക്കുന്നവയല്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ഇസ്ലാമാബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ഖാനെതിരെ ഭീകരവാദ കുറ്റം ചുമത്തിയത്. ഓഗസ്റ്റ് 20ന് ഇസ്ലാമാബാദില്‍ നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി. ഇത് ചൂണ്ടിക്കാട്ടി സദ്ദാര്‍ മജിസ്‌ട്രേറ്റ് അലി ജാവേദ് നല്‍കിയ പരാതിയിലായിരുന്നു നടപടി.

Related Articles

Post Your Comments

Back to top button