
തിരുവല്ല: മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സിപിഎം നേതാവ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദേശം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
അഭിഭാഷകന് നല്കിയ ഹര്‍ജിയിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നുമുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഈ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന് ഇന്ന് വൈകീട്ട് രാജിവച്ചു.
Post Your Comments