Kerala NewsLatest NewsLaw,News

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണ കോടതി വിമര്‍ശിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു. നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.

വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷന്‍ പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കോടതി പറഞ്ഞു. കോടതിയില്‍ നിന്ന് രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ആരോപണമുന്നയിക്കുന്ന പ്രോസിക്യൂഷന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് പറയാന്‍ ആവശ്യപ്പെട്ടു.

രഹസ്യ രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. മാര്‍ച്ച് 30ന് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയതാണ്. എന്നാല്‍ ഇതുവരെ ജീവനക്കാരെ ചോദ്യം ചെയ്തിട്ടില്ല. അനുമതി നല്‍കിയതിന് ശേഷം എന്താണ് നടന്നതെന്ന് വ്യക്തമാക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകളല്ലെന്നും വിചാരണ കോടതി ചൂണ്ടിക്കാട്ടി.

Related Articles

Back to top button