കൊവിഡ് കാലത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനക്ക് ശിപാര്‍ശ.
NewsKeralaAutomobile

കൊവിഡ് കാലത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനക്ക് ശിപാര്‍ശ.

കൊവിഡ് മഹാമാരിയുടെ സമയത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പി ക്കുന്നത് സംബന്ധിച്ചു ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ. ഇത് സംബന്ധിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ആണ് കമ്മീഷന്‍ വ്യാഴാഴ്ച സര്‍ക്കാരിന് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം മിനിമം നിരക്ക് 10 രൂപയോ 12 രൂപയോ ആക്കി ഉയര്‍ത്തുവാനാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. അതേസമയം, മിനിമം നിരക്ക് എട്ട് രൂപ തുടരുകയാണെങ്കില്‍ ഭാരം കുറയ്ക്കാമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇത് സംബന്ധിച്ച് ഉന്നത തല യോഗത്തിനു ശേഷം മുഖ്യ മന്ത്രിയാണ് അന്തിമ തീരുമാനം എടുക്കുക.
തലങ്ങളില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശിപാര്‍ശയിൽ നിർദേശിച്ചിട്ടുണ്ട്. നിലവില്‍ മിനിമം ചാര്‍ജ്ജില്‍ അഞ്ച് കിലോമീറ്ററാണ്. അത് 2.5 കിലോമീറ്റാക്കി കുറച്ച് ചാര്‍ജ് വര്‍ധനവ് കൊണ്ടുവരുക എന്നതാണ് ഉദ്ദേശിക്കുന്നത്.
കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം, ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത് അന്തമ റിപ്പോർട്ട് ആയിട്ടില്ല.
പൊതു ഗതാഗത സംവിധാനം നിലനിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് നിരക്ക് വർധനയ്ക്ക് ശിപാർശ ചെയ്തതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ‍കോവിഡ് കാലത്തേയ്ക്ക് മാത്രമാണ് ചാര്‍ജ് വര്‍ധന. അന്തിമ തീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ പറയുന്നു.
ബസ് ചാർജ് വർധിപ്പിക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കുക എന്നും, നിലവിലേത് ഇടക്കാല റിപ്പോർട്ടാണ് എന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പൂർണ റിപ്പോർട്ട് വരുമ്പോൾ സ്ഥിരം ചാർജ് വർധന അപ്പോൾ പരിഗണിക്കുമെന്നാണ് ഗതാഗതമന്ത്രി പറഞ്ഞിട്ടുള്ളത്. അഞ്ചു കിലോമീറ്ററിന് മിനിമം ചാർജ് എട്ടു രൂപയായിരുന്നത് പത്തു രൂപയാക്കണമെന്നാണ് കമ്മീഷന്റ പ്രധാന ശിപാര്‍ശ. തുടർന്നുള്ള ഓരോ രണ്ടര കിലോമീറ്ററിനും രണ്ടു രൂപ വീതം കൂട്ടാം. അതായത് പത്ത് കഴിഞ്ഞാൽ 12, 14 16, 18,20 എന്നിങ്ങനെയാണ് തുടർന്നുള്ള സ്റ്റേജുകളിലെ നിരക്ക്. മിനിമം ചാർജ് 12 രൂപയാക്കിയുള്ള മറ്റൊരു ശിപാര്‍ശയും കമ്മീഷന്റ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ നിരക്ക് 50 ശതമാനം ആക്കാനും ശിപാര്‍ശ ചെയ്തിരിക്കുന്നു.
കോവിഡ് കഴിഞ്ഞാൽ നിരക്ക് കുറയ്ക്കേണ്ടി വരുമെന്നതിനാൽ അതു കൂടി കണക്കിലെടുത്തായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക. കോവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വർധന ആയതിനാൽ ഇടതു മുന്നണിയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് പറയുന്നത്. അതിനാൽ,ഗതാഗത വകുപ്പിന്റ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചാലുടൻ പ്രഖ്യാപനം ഉണ്ടാവും. നിരക്ക് കൂടുന്നതോടെ ബസിൽ സാമൂഹിക അകലം ഏർപ്പെടുത്തുമോയെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ഒന്നും ആയിട്ടില്ല.

Related Articles

Post Your Comments

Back to top button