കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
NewsNational

കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക്(ടിപിആര്‍) 4.32 ശതമാനമാണ്. കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസ്ഥാനങ്ങളിലായിരുന്ന ആശങ്ക നിലനിന്നിരുന്നതെങ്കില്‍ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗവ്യാപന തോത് ഉയരുകയാണ്.

ജനിതക ശ്രേണീകരണം നടത്തി ഏത് വകഭേദമാണ് ഈ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നത് കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിദഗ്ധരുമായി ഇന്നലെ നടത്തിയ യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നാലായിരത്തിലധികവും മഹാരാഷ്ട്രയില്‍ അയ്യായിരത്തിനു മുകളിലുമാണ് പ്രതിദിന കേസുകള്‍. പ്രതിദിന കണക്കില്‍ 30 ശതമാനത്തിന്റെ വര്‍ധന 24 മണിക്കൂറിനിടെ രാജ്യത്തുണ്ടായി. 124 ദിവസത്തെ ഏറ്റവുംകൂടിയ കണക്കും ഇതാണ്.

Related Articles

Post Your Comments

Back to top button