Kerala NewsLatest NewsNewsUncategorized
പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനത്തോട് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്കാണ് കേന്ദ്രം കത്തു നല്‍കിയത്. കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ പ്രതിദിന കോവിഡ് വ്യാപനം കുത്തനെ ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം നിര്‍ത്തിവച്ചത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു രണ്ടുവര്‍ഷത്തിലേറെയായി പ്രസിദ്ധീകരിച്ചുവന്നിരുന്ന പ്രതിദിന കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാനം നിര്‍ത്തിയത്.