CovidLatest NewsNewsSportsWorld
ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷം: ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു

ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിലെ ഹാംഗ്സോയില് ഈ വര്‍ഷം സെപ്റ്റംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെയാണ് ഏഷ്യന്‍ ഗെയിംസ് തീരുമാനിച്ചിരുന്നത്.
ചൈനീസ് ദേശിയ മാധ്യമങ്ങള്‍ വിവരം സ്ഥിരീകരിച്ചെങ്കിലും കാരണം അറിയിച്ചിട്ടില്ല. എന്നാല്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ച കോവിഡ് കേസുകളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍ അറിയിച്ചു.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാംഗ്ഹായിയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് ഹാംഗ്സോ. രാജ്യത്ത് കോവിഡ് രോഗാണുവിനെ പിടിച്ചുകെട്ടുന്ന ഭാഗമായി ഇപ്പോള്‍ ഷാംഗ്ഹായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസിനായി 56ഓളം വേദികള്‍ നഗരത്തില്‍ തയ്യാറായിക്കഴിഞ്ഞു.