CovidLatest NewsTamizh nadu
തമിഴ്‌നാട്ടില്‍ കൊവിഡ് കുതിക്കുന്നു, ഒറ്റ ദിവസം 3,940 പേര്‍ക്ക് രോഗ ബാധ.

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുകയാണ്. ഞായറാഴ്ച ഒറ്റ ദിവസം മാത്രം സംസ്ഥാനത്ത് 3,940 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 82,275 ആയി. 54പേരാണ് ഞായറാഴ്ച മരണപ്പെട്ടിരിക്കുന്നത്. ഇതോടെ
സംസ്ഥാനത്തെ ആകെ മരണം 1,079ആയി. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സ നേടുന്നവരുടെ എണ്ണം 35,656 ആണ്. 1,443 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 45,537ആയി. ചെന്നൈയിലാണ് സംസ്ഥാനത്ത് രോഗം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഞായറാഴ്ച 1,992 പേര്‍ക്കാണ്‌കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ ആകെ രോഗികളുടെ എണ്ണം 53,762 ആയി ഉയർന്നിരിക്കുകയാണ്.