CovidKerala NewsLatest NewsNews

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കോവിഡ്: ഇന്ന് സ്ഥിരീകരിച്ചത് 16338 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 16,338 പേര്‍ക്കാണ്. ടിപിആര്‍ 23.68 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തിരുവനന്തപുരം- 3556, എറണാകുളം- 3198, കോഴിക്കോട്- 1567, തൃശൂര്‍- 1389, കോട്ടയം- 1103, കൊല്ലം- 892, കണ്ണൂര്‍- 787, പത്തനംതിട്ട- 774, മലപ്പുറം- 708, പാലക്കാട്- 703, ആലപ്പുഴ- 588, ഇടുക്കി- 462, കാസര്‍ഗോഡ്- 371, വയനാട്- 240 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 135 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 859 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3848 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 179 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,568 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,971 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) പത്തിന് മുകളിലുള്ള അഞ്ച് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറ് വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

Related Articles

Back to top button