CovidKerala NewsLatest NewsNews

ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു

തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് അടച്ചു.

13 മുതല്‍ 21 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. 14ന് കുട്ടികള്‍ക്കായി കോവിഡ് പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് ഉള്ളവരൊഴികെ എല്ലാ കുട്ടികളും 15ന് മുന്‍പ് ഹോസ്റ്റല്‍ ഒഴിയണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് 3498 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button