ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു: ഭക്ഷണത്തിനടക്കം ആളുകള്‍ നെട്ടോട്ടത്തില്‍
NewsWorld

ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു: ഭക്ഷണത്തിനടക്കം ആളുകള്‍ നെട്ടോട്ടത്തില്‍

ബീജിംഗ്: ചൈനയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫാക്ടറികലും മാളുകളുമെല്ലാം അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതോടെ അവശ്യ മരുന്നുകള്‍ക്കും ഭക്ഷണത്തിനുമടക്കം ജനങ്ങള്‍ പരക്കം പായുകയാണ്. ഫാക്ടറികളെല്ലാം അടച്ചുപൂട്ടിയതോടെ ഉത്പാദനം സ്തംഭനാവസ്ഥയിലായിരിക്കുകയാണ്.

ഇന്നലെ ചൈനയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 5600 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണശാല കോവിഡ് ക്ലസ്റ്ററായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂവായിരത്തിലധികം ജീവനക്കാരെ ഫാക്ടറിയില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു.

തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലെ ജീവനക്കാരും കടുത്ത ദുരിതത്തിലാണ്. മരുന്നും ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെ ചൈനയുടെ കിഴക്കന്‍ മേഖലയില്‍ മാത്രം 5600 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണശാല കോവിഡ് ക്ലസ്റ്ററായിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ ആദ്യം മുതല്‍ തന്നെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂവായിരത്തിലധികം ജീവനക്കാരെ ഫാക്ടറിയില്‍ തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു. തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിലെ ജീവനക്കാരും കടുത്ത ദുരിതത്തിലാണ്. മരുന്നും ഭക്ഷണവും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Related Articles

Post Your Comments

Back to top button