CovidKerala NewsLatest News
കണ്ണൂരില്‍ ഇനി വാക്‌സിനെടുക്കാന്‍ ടെസ്റ്റ് നിര്‍ബന്ധം; കടകളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
കണ്ണൂരില്‍ ഇനി മുതല്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജൂലായ് 28 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നും അറിയിച്ചു. കോവിഡ് പരിശോധന സൗജന്യമായിരിക്കും.
കോവിഡ് പോസിറ്റീവായവര്‍ വാക്‌സിനെടുത്താല്‍ അതിന്റെ പ്രയോജനം ലഭിക്കില്ലെന്നും തൊഴിലിടങ്ങളിലും കടകളിലും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ജില്ലാ കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കോവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.