രോഗബാധയിലെ വർധന തുടരുന്നു, കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ്.
NewsKeralaLocal NewsHealth

രോഗബാധയിലെ വർധന തുടരുന്നു, കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ്.

കേരളത്തില്‍ 339 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണ് ഈ വിവരം. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 149 പേർ വ്യാഴാഴ്ച രോഗമുക്തി നേടി. രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 8 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 40, സൗദി അറേബ്യ- 37, കുവൈറ്റ്- 19, ഖത്തര്‍- 13, ഒമാന്‍- 4, ദക്ഷിണാഫ്രിക്ക- 1, ന്യൂസിലാന്റ്- 1, ഉസ്ബക്കിസ്ഥാന്‍- 1, ബഹറിന്‍- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക 19, മഹാരാഷ്ട്ര 14, ജാര്‍ഖണ്ഡ്- 11, തെലുങ്കാന- 9, തമിഴ്‌നാട്- 7, പശ്ചിമ ബംഗാള്‍- 3, ഒഡീഷ- 3, രാജസ്ഥാന്‍- 2, ഡല്‍ഹി- 2, ബീഹാര്‍- 1, ആന്ധ്രാപ്രദേശ്- 1, ഗുജറാത്ത്- 1, ഛത്തീസ്ഘഡ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

140 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 92 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 10, കൊല്ലം, എറണാകുളം ജില്ലകളിലെ 4 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ മൂന്നും, ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 2 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 149 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (മലപ്പുറം 1, കാസറഗോഡ് 1), എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 10 പേരുടെയും (ആലപ്പുഴ 1), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 8 പേരുടെ വീതവും, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 7 പേരുടെ വീതവും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2795 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3710 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85,960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,699 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 471 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,592 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,07,219 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4854 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 66,934 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 63,199 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

വ്യാഴാഴ്ച 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മരട് മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4), ഇടുക്കി ജില്ലയിലെ കുമാരമംഗലം (14), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (12), വയനാട് ജില്ലയിലെ മേപ്പാടി (19, 22), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (6), തൃശൂര്‍ ജില്ലയിലെ നടത്തറ (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (2), പാറക്കടവ് (8) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 181 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

പാലക്കാട് ജില്ലയിൽ 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്. കൂടാതെ രണ്ടു പേർ ഇടുക്കി ജില്ലയിലാണ് ചികിത്സയിലുള്ളത്. ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
സൗദി-9
കുമരം പുത്തൂർ സ്വദേശി (26 പുരുഷൻ),യാക്കര സ്വദേശി (50 പുരുഷൻ),
തച്ചമ്പാറ സ്വദേശികളായ മൂന്നുപേർ (48 സ്ത്രീ,22,29 പുരുഷന്മാർ),
ജൂൺ 22ന് വന്ന വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷൻ),
കടമ്പഴിപ്പുറം സ്വദേശി (33 പുരുഷൻ),
കുളപ്പുള്ളി സ്വദേശി (48 പുരുഷൻ),
പഴമ്പാലക്കോട് സ്വദേശി (39 പുരുഷൻ),
സമ്പർക്കം-1
മേഴത്തൂർ സ്വദേശി (43 സ്ത്രീ). കുവൈത്തിൽ നിന്നും വന്ന ഇവരുടെ ഭർത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.
യുഎഇ-12
ജൂൺ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷൻ),
കുമരം പുത്തൂർ സ്വദേശി (31 പുരുഷൻ),
കുളപ്പുള്ളി സ്വദേശി (41 പുരുഷൻ),
ഷാർജയിൽ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷൻ),
ദുബായിൽ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷൻ),
ഷാർജയിൽ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷൻ),
ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി (26 സ്ത്രീ),
ഷാർജയിൽ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷൻ),
ഷാർജയിൽ നിന്നും വന്ന ഷോർണൂർ സ്വദേശി(42 പുരുഷൻ),
ജൂൺ 23ന് അല്ലൈനിൽ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷൻ),
പെരിങ്ങോട് സ്വദേശികളായ രണ്ടുപേർ (59 പുരുഷൻ, 58 സ്ത്രീ). ഇവർ ഇടുക്കി ജില്ലയിൽ ചികിത്സയിലാണ്.
കർണാടക-3
പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷൻ),
ഷൊർണൂർ നെടുങ്ങത്തൂർ സ്വദേശി (24 പുരുഷൻ)
ബാംഗ്ലൂരിൽ നിന്നും വന്ന കുത്തന്നൂർ സ്വദേശി (49 പുരുഷൻ)
ഐവറി കോസ്റ്റ്-1
കാരാകുറുശ്ശി സ്വദേശി (45 പുരുഷൻ),
ഹൈദരാബാദ്-2
മണ്ണൂർ സ്വദേശികളായ ദമ്പതികൾ (26 സ്ത്രീ, 31 പുരുഷൻ),
മഹാരാഷ്ട്ര-2
ഷൊർണൂർ സ്വദേശി (11 പെൺകുട്ടി),
ജൂൺ 21ന് മുംബൈയിൽ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷൻ),
ഒമാൻ-1
ജൂൺ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷൻ),
കുവൈത്ത്-1
പരുത്തിപ്ര സ്വദേശി (34 പുരുഷൻ),
ന്യൂസിലാൻഡ്-1
ഷൊർണൂർ സ്വദേശി (55 സ്ത്രീ),
വെസ്റ്റ് ബംഗാൾ-3
ജൂൺ 19ന് വന്ന മൂന്നു പേർ (40,37,47 പുരുഷന്മാർ).ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ഒറീസ-3
ജൂൺ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ ജോലിക്ക് വന്ന മൂന്നുപേർ ( 33,30,30 പുരുഷന്മാർ). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവർ എത്തിയിട്ടുള്ളത്. ഇവരുടെ സാമ്പിൾ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്പിൾ പരിശോധന ഫലം വരാനുണ്ട്.
ജാർഖണ്ഡ്-11
പവർഗ്രിഡ് കമ്പനിയിൽ ജോലിക്ക് വന്ന 11 പേർ. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാർ). ജൂൺ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Related Articles

Post Your Comments

Back to top button