കേരളത്തിൽ 1184 പേർക്ക് കൂടി കോവിഡ്, 7 മരണം,956 പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.

കേരളത്തിൽ 1184 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളാണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. 956 പേർക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. അതില്‍ 114 പേരുടെ ഉറവിടമറിയില്ല. വിദേശത്തുനിന്ന് വന്നത് 106 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 73 പേരും. കൂടാതെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തിൽ അറിയിചച്ചതാണ് ഈ വിവരം. ഏഴ് മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി.
എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്.
പോസിറ്റീവായവർ ജില്ല തിരിച്ചുള്ള കണക്ക്,
മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരത്തെ ലാർജ് കമ്മ്യുണിറ്റി ക്ലസ്റ്ററുകളിൽ 2800 പരിശോധനകളാണ് ഞായറാഴ്ച നടത്തിയത്. ഇതിൽ 288 എണ്ണം പോസിറ്റീവ് ആയി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നിൽകണ്ട് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കും. തീരദേശങ്ങളില്‍ കോവിഡ് പകരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കായി ഐ.ജി എസ്. ശ്രീജിത്തിനെ നിയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മാസ്‌ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ ആണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്വാറന്റീന്‍ ലംഘിച്ച രണ്ടു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്.