കേരളത്തിൽ 1212 പേർക്ക് കോവിഡ്, 5 മരണം, 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം.

കേരളത്തിൽ 1212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.1068 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ഉണ്ടായത്. ഇതിൽ ഉറവിടം അറിയാത്തതായി 45 പേരാണ് ഉള്ളത്. വിദേശത്തു നിന്ന് വന്ന 51 പേർക്കും,മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും, 22 ഹെൽത്ത് വർക്കർമാർക്കും രോഗം സ്ഥിരീകരിച്ചു. 880 പേർ മുക്തി നേടി. മുഖ്യമന്ത്രി പിണറാണ് വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.
അഞ്ച് കോവിഡ് മരണങ്ങളാണ് ബുധനാഴ്ച സ്ഥിരീകരിച്ചത്. കാസർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5.
നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം180, കോഴിക്കോട് 122, മലപ്പുറം 107, പാലക്കാട് 86, കണ്ണൂര്‍ 64, ആലപ്പുഴ 60, തൃശൂര്‍ 55, എറണാകുളം 51, കാസര്‍ഗോഡ് 39, കൊല്ലം 27, പത്തനംതിട്ട 26, ഇടുക്കി 25, കോട്ടയം 23, വയനാട് 15.
കഴിഞ്ഞ 24 മണിക്കൂറിനകം 28,644 സാമ്പിളുകള്‍ പരിശോധിച്ചു. 1,51,752 പേരാണ് നിരീക്ഷണത്തിലുള്ളത്. 12,426 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം പേരെ 1380 ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ ആകെ 10,56,360 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7313 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,41,283 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1049 സാമ്പിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 540 ആയി.
തിരുവനന്തപുരത്തെ തീരദേശ മേഖലയില്‍ കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ 7 മുതല്‍ വൈകുന്നേരം 3വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ആലുവ ക്ലസ്റ്ററില്‍ കോവിഡ് വ്യാപനം കുറയുകയാണ്. പശ്ചിമ കൊച്ചിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ചെല്ലാനത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.