
ഷിംല: ഹിമാചല്‍ പ്രദേശില്‍ മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തിയതിലൂടെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 100 കോടി രൂപയുടെ അധിക വരുമാനം. ഒരു കുപ്പി മദ്യത്തിന് 10 രൂപ എന്ന കണക്കിലാണ് സെസ് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പശു സെസ് പ്രഖ്യാപിച്ചത്. സെസില്‍ നിന്ന് കിട്ടുന്ന വരുമാനം പശുക്കളുടെ ക്ഷേമ പദ്ധതികള്‍ക്കും പശു കേന്ദ്രീകൃതമായ കാര്‍ഷിക രംഗത്തെ വളര്‍ച്ചക്കും ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. മദ്യത്തിന് അധിക നികുതി ചുമത്തി പശുവിന്റെ ക്ഷേമത്തിന് ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അലഞ്ഞുതിരിയുന്ന പശുക്കളെ പരിപാലിക്കുന്നതിനായി രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ സെസ് ചുമത്തിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പശു സെസില്‍ നിന്ന് 2,176 കോടി രൂപ അധിക വരുമാനമായി നേടിയിരുന്നു.
Post Your Comments