സിപിഎം നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഐ വനിതാ നേതാവ്
NewsKeralaPolitics

സിപിഎം നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി സിപിഐ വനിതാ നേതാവ്

കോഴിക്കോട്: സിപിഎം നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സിപിഐ വനിതാ നേതാവ് പോലീസില്‍ പരാതി നല്‍കി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ.പി. ബിജുവിനെതിരെയാണ് പരാതി. ഈ മാസം ഒന്നിന് ചെറുവണ്ണൂരില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.

പ്രാദേശിക മഹിളാ നേതാവ് കൂടിയാണ് പരാതിക്കാരി. പോലീസ് ഇയാള്‍ക്കെതിരെ പീഡനകുറ്റം ചുമത്തി കേസെടുത്തു. ലൈംഗിക അതിക്രമം കാണിച്ച ഒന്‍പതാം വാര്‍ഡ് മെമ്പര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് ബിജുവിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിപിഐ- സിപിഎം നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.

Related Articles

Post Your Comments

Back to top button